സൗദി അറേബ്യയില്‍ ടാക്സി കാറുകള്‍ക്കുള്ളില്‍ പുകവലിച്ചാൽ 500 റിയാൽ പിഴ

റിയാദ്: സൗദി അറേബ്യയില്‍ ടാക്സി കാറുകള്‍ക്കുള്ളില്‍ പുകവലിച്ചാൽ 500 റിയാൽ പിഴ. ഡ്രൈവര്‍മാര്‍ പുകവലിക്കുകയോ യാത്രക്കാരെ പുകവലിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ ഉയർന്ന പിഴ ഈടാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

പബ്ലിക് ടാക്സികളും വ്യക്തികള്‍ക്കു കീഴിലെ ടാക്സികളുമായും ബന്ധപ്പെട്ട 35 നിയമ ലംഘനങ്ങള്‍ക്ക് 500 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കും.