Tuesday, September 27, 2022
HomeGulfസ്പന്ദനം കുവൈത്ത് ചികിൽസ സഹായ ധനം കൈമാറി

സ്പന്ദനം കുവൈത്ത് ചികിൽസ സഹായ ധനം കൈമാറി

 കുവൈത്ത് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്സ് & കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടനാ കുടുംബാംഗങ്ങൾ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്പന്ദനം  കുവൈറ്റ്  പ്രസിഡന്റ് ശ്രീ ബിജു ഭവൻസിന്റെ അധ്യക്ഷതയിൽ

നടന്ന ചടങ്ങിൽ പ്രവാസി ലീഗൽസെൽ കുവൈറ്റ് കൺട്രി ഹെഡ് ശ്രീ , ബാബു ഫ്രാൻസിസ് ക്യാൻസർ രോഗിയായ പ്രവാസിക്ക് കൂട്ടുകാരിൽ നിന്നും സമാഹരിച്ച തുക അസോസിയേഷൻ പ്രസിഡന്റിന് കൈമാറുകയും പുതിയ ലോഗൊ പ്രകാശനം  ചെയ്യുകയും ഈവർഷം SSLC ക്ക് Full A+ മാർക്ക് വാങ്ങി വിജയിച്ച കുട്ടിയുടെ രക്ഷകർത്താവിന് മെമ്മോന്റോയും നൽകി ആദരിക്കുകയും ചെയ്തു. പ്രവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. കൂടാതെ അസോസിയേഷൻ സെക്രട്ടറി സന്തോഷ്. ടി. എൻ , സുരേഷ്കുമാർ ആശംസയും ട്രഷറർ ബെറ്റിമാത്യൂ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾ ഷൈനി, മിനി, മോളി, മനോജ്, ശിവൻ, മിനി എന്നിവരും സന്നിഹരായിരുന്നു .കൂടാതെ വിഭവ സമൃദ്ധമായ ഓണ സദ്യ കിറ്റുകളും ചടങ്ങിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.

Most Popular