Saturday, May 21, 2022
HomeGulfകേളി - സ്പെക്ട്ര കപ്പ് ഫുട്ബാൾ; റോയൽ എഫ് സി മജ്മ ജേതാക്കളായി

കേളി – സ്പെക്ട്ര കപ്പ് ഫുട്ബാൾ; റോയൽ എഫ് സി മജ്മ ജേതാക്കളായി

റിയാദ് : കേളി കലാസാംസ്‌കാരിക വേദി, മലാസ് ഏരിയ മജ്മ യൂണിറ്റ് സംഘടിപ്പിച്ച ഒന്നാമത് സ്‌പെക്ട്ര കപ്പ് 2022 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ റോയൽ എഫ് സി മജ്മ ജേതാക്കളായി. മലാസ്, മജ്മ  പ്രദേശത്തെ എട്ട് ടീമുകൾ  മാറ്റുരച്ച മത്സരങ്ങൾ മജ്മ സനം പാർക്ക് സ്‌റ്റേഡിയത്തിൽ  നടന്നു.  ട്രൈസ്പെക്ട്രം ലബോറട്ടറി  വിന്നേഴ്സ് പ്രൈസ് മണിക്കും, ഫൗസിയ  സലേഹ് സൂപ്പർമാർക്കറ്റ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും, നജ്മ വാട്ടർ പ്രൂഫ് വിന്നേഴ്സ് കപ്പിനും, അൽ സമാൻ കാർ വർക്ക് ഷോപ്പ് റണ്ണേഴ്‌സ് കപ്പിനും വേണ്ടിയുള്ള ആവേശകരമായ ഫൈനൽ മത്സരത്തിൽ റോയൽ എഫ്.സി.മജ്മ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് നെസ്റ്റോ വൈൽഡ്  വാരിയേഴ്‌സ് മജ്മയെ തോൽപ്പിച്ച് ജേതാക്കളായി.

ഫൈനലിലെ മികച്ച കളിക്കാരൻ ശാഹുൽ (റോയൽ എഫ് സി മജ്മ) ടൂർണ്ണമെന്റിലെ മികച്ച കളിക്കാരൻ ഫിറോസ് (റോയൽ എഫ് സി മജ്മ) മികച്ച ഗോളി ഷാഹിദ് (റോയൽ എഫ് സി മജ്മ) മികച്ച സ്റ്റോപ്പർ ബാക്ക് അദീപ് (നെസ്റ്റോ വൈൽഡ് വാരിയേഴ്‌സ് മജ്മ) ടോപ് സ്കോറർ ഫഹൂദ് (റോയൽ എഫ് സി മജ്മ ) എന്നിവർ അർഹരായി.

കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിൽ കേളി  മജ്മ യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ശരീഫ് ചാവക്കാട് സ്വാഗതം പറഞ്ഞു. ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ ട്രൈസ്പെക്ട്രം ലബോറട്ടറി മാനേജർ സുനിൽ കുമാർ മാപ്പിളേട്ട്, കേളി മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, കേളി സ്പോർട്സ് കമ്മറ്റി അംഗങ്ങളായ ഹസ്സൻ പുന്നയൂർ, രാജേഷ് ചാലിയാർ, റിയാസ് പള്ളാട്ട്, കേളി മലാസ് ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സജിത്ത്, നൗഫൽ, സുജിത്ത്, ഡോ.പ്രവീൺ, മജ്മ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷൗക്കത് ഹയാത്, മുഹമ്മദ് സാലി, പ്രമുഖ എഴുത്തുകാരി സബീന എം.സാലിഹ്, മുഹമ്മദ് അൽ റബിഹ, അസീസ് അൽ റാബിഹ, നെസ്റ്റോ പ്രതിനിധി അനീസ്, ഹുസൈൻ, നജ്മ വാട്ടർ പ്രൂഫ് മാനേജിങ് പാർട്ണർ നിസാമുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിജയികൾക്കുള്ള സ്പെക്ട്ര കപ്പ്‌ 2022 വിന്നേഴ്സ് പ്രൈസ് മണി  കമ്പനി മാനേജർ സുനിൽ കുമാർ മാപ്പിളേട്ടും, ഫൗസിയ സലേഹ് സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ‌പ്രൈസ് മണി കേളി മലാസ് ഏരിയ കമ്മറ്റി അംഗം റിയാസും, നജ്മ വാട്ടർ പ്രൂഫ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി ട്രൈസ്പെക്ട്രം മാനേജർ സുനിൽ കുമാറും, അൽ സമാൻ വർക്ക്‌ ഷോപ്പ് റണ്ണേഴ്സ് ട്രോഫി മലാസ് ഏരിയ കമ്മറ്റി അംഗം റിയാസും കൈമാറി. മജ്മ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം നിസാർ, മജ്മ യൂണിവേഴ്സിറ്റി പ്രൊഫസർ ഹരി എന്നിവർ ടീമുകൾക്കുള്ള വ്യക്തിഗത മെഡലുകൾ സമ്മാനിച്ചു.  മജ്മ യൂണിറ്റ് ട്രഷറർ ഡോ.രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Most Popular