ഇന്‍കാസ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു. ഫെബ്രുവരി 4ന് 250 ഓളം കളിക്കാർ പങ്കെടുത്ത ഓൺലൈന്‍ ചെസ്സ് മത്സരത്തോടെ ആരംഭിച്ച്, ഫെബ്രുവരി 8ന് നടന്ന ഫുട്ബോള്‍, വടംവലി, ബാഡ്മിന്‍റണ്‍ മത്സരങ്ങളോടെ കായികദിനാഘോഷങ്ങൾക്ക് സമാപനമായി.
വിവിധ ജില്ലാ കമ്മിറ്റികള്‍ തമ്മില്‍ നടന്ന സൗഹൃദ മത്സരങ്ങള്‍ക്കൊടുവില്‍ മലപ്പുറം ജില്ല അഡ്വ. പി.ടി. തോമസ്സ് മെമ്മോറിയൽ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കോട്ടയം, തൃശൂര്‍ ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു.
ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 8 ന് രാവിലെ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരവും കേരള ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന ആസിഫ് സഹീര്‍ കായിക മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ ഇന്‍കാസ് മലപ്പുറം ജില്ലാ ടീം കാസര്‍കോടിനെ പരാജയപ്പെടുത്തി ജേതാക്കളായി. ഏറെ വാശിയേറിയ വടംവലി മത്സരത്തില്‍ ഇന്‍കാസ് കോട്ടയം ജില്ലാ കമ്മിറ്റി വിജയികളായി. എറണാകുളം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ബാഡ്മിന്‍റൺ ഡബിള്‍സ് ടൂര്‍ണ്ണമെന്‍റിൽ മലപ്പുറത്തെ പരാജയപ്പെടുത്തി തൃശൂര്‍ ജില്ല ചാമ്പ്യന്‍മാരായി. ഐ. സി. സി അശോക ഹാളില്‍ വെച്ച് നടന്ന സമാപന ചടങ്ങില്‍, ഐ.സി.സി പ്രസിഡണ്ട് പി.എന്‍. ബാബുരാജൻ, ഐ.സി.ബി. എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, എന്നിവര്‍ ചേര്‍ന്ന്, ഓവറോൾ ചാമ്പ്യൻഷിപ്പ് ടീം മലപ്പുറത്തിന് സമ്മാനിച്ചു.
മറ്റ് വിജയികള്‍ക്കുള്ള ട്രോഫികൾ ഐ.സി.ബി. എഫ് വൈസ് പ്രസിഡണ്ട് വിനോദ് വി നായര്‍, ഐ.എസ്.സി വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത്, ജനറല്‍ സെക്രട്ടറി ടി എസ് ശ്രീനിവാസ്, കെ. കെ. ഉസ്മാന്‍, ലോക കേരളസഭാ അംഗം റൗഫ് കൊണ്ടോട്ടി, മുന്‍ ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐ. എസ്. സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ. വി. ബോബന്‍, സഫീറുർ റഹ്മാന്‍, ഷാനവാസ് ഷെറാട്ടണ്‍, ഇ. പി. അബ്ദുൾ റഹ്മാൻ, . അബ്രഹാം. കെ ജോസഫ്, ഐ. സി. സി മുന്‍ മാനേജിംഗ് അംഗം അഞ്ജന്‍ കുമാര്‍ ഗാംഗുലി, ഷാനവാസ് ബാവ, കെ ആര്‍ ജയരാജ്, തുടങ്ങിയവര്‍ കൈമാറി.
കായിക ദിനാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്കിയ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് പിള്ളൈയെ അപെക്സ് ബോഡികളുടെ പ്രസിഡണ്ടുമാര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
സമാപന ചടങ്ങില്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ മജീദ് പാലക്കാട് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു നടന്ന കലാപരിപാടികൾക്ക് ബി എം ഫാസില്‍ ആലപ്പുഴ നേതൃത്വം നല്‍കി.
കുട്ടികൾക്കായി “ഖത്തർ – ദി ഗ്ലോബൽ സ്പോർട്സ് ഡസ്റ്റിനേഷൻ” എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഏതാണ്ട് 150 ഓളം കുട്ടികൾ എൻട്രികൾ സമർപ്പിച്ചിരുന്നു. 6 മുതൽ 12 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ സ്വെറ്റ്ലന മേരി ഷിബു, ഷഹ്‌ല ഷെറിൻ, ഇനാര ഷെയ്ഖ മുഹമ്മദ് നിസാർ എന്നിവരും, 13 മുതൽ 18 വയസ്സുവരെയുള്ള വിഭാഗത്തിൽ അഭിഷേക് കെ ബൈജു, നീരജ്. എൽ, ബിയാട്രീസ് തോമസ്സ് എന്നിവരും, യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
നേരത്തെ നടന്ന ഓൺലൈൻ ചെസ്സ് ടൂർണ്ണമെന്റിൽ 15 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഇർഫാൻ സുലൈമാൻ, അഭിദ്യുത് സിംഗ്, അർണവ് ശ്രീവാസ്തവ എന്നിവരും, 15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഗൗതം രാമമൂർത്തി, ജയാദിത്യ ഘണ്ടായത്ത്, സെയ്ദ് അബ്ദുൾ ഖാദർ എന്നിവരും, യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.