Thursday, May 19, 2022
HomeGulfഖത്തറിന്‍റെ മണ്ണില്‍ ഇന്നുമുതല്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന് തുടക്കം

ഖത്തറിന്‍റെ മണ്ണില്‍ ഇന്നുമുതല്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന് തുടക്കം

ദോഹ:ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറിന്‍റെ മണ്ണില്‍ ഇന്നുമുതല്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന് പന്തുരുളുന്നു. ഓഷ്യാനിയ മേഖല യോഗ്യതാ മത്സരത്തിനാണ് വ്യാഴാഴ്ച മുതല്‍ തുടക്കമാവുന്നത്. ഖത്തര്‍ എസ്.സി സ്റ്റേഡിയവും അല്‍ അറബി സ്റ്റേഡിയവും പോരാട്ടങ്ങൾക്ക് വേദിയാകും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ മാര്‍ച്ച്‌ 30ന് അവസാനിക്കും.

വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കുക് ഐലന്‍ഡ് സോളമന്‍ ഐലന്‍ഡിനെയും, തഹിതി വനാറ്റുവിനെയും നേരിടും. 15 മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ നേരിട്ട് ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ലേ ഓഫിന് യോഗ്യത നേടുന്നതാണ് മത്സര ക്രമം. അവിടെ, കോണ്‍ക്കാഫില്‍നിന്നും നാലാം സ്ഥാനക്കാരാവുന്ന ടീമുമായി പ്ലേ ഓഫ് കളിച്ചുവേണം ലോകകപ്പില്‍ പന്തുതട്ടാന്‍ യോഗ്യത നേടേണ്ടത്.

Most Popular