Wednesday, May 18, 2022
HomeGulfകുവൈത്തില്‍ ഇന്ന് മുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

കുവൈത്തില്‍ ഇന്ന് മുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

കുവൈത്തില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ തെക്കന്‍ ഭാഗത്തേക്ക്‌ കാറ്റു വീശുവാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസങ്ങളില്‍ രാജ്യത്ത്‌ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാപരിധി 1,000 മീറ്റര്‍ വരെ കുറയുമെന്നും തിരമാല ഏഴ് അടിയില്‍ അധികം ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം വരെ ഈ നില തുടരുമെന്നും പിന്നീട്‌ കാലാവസ്ഥ സാധാരണ നിലയിലേക്ക്‌ മാറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Most Popular