Friday, August 12, 2022
HomeGulfതെക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനം; പ്രകമ്ബനം യുഎഇ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങളിലും

തെക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനം; പ്രകമ്ബനം യുഎഇ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങളിലും

തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്ബനം യുഎഇ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങളിലുമുണ്ടായി.

ബന്ദറെ ഖാമിറില്‍ നിന്ന്​ 36 കിലോമീറ്റര്‍ അകലെയാണ്​ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം.

യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്ബനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എന്‍സിഎം) ഉദ്ദരിച്ച്‌ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട്​ ചെയ്​തു.

യുഎഇയില്‍ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എന്‍സിഎം വ്യക്​തമാക്കി. സൗദി അറേബ്യ, ഒമാന്‍, ബഹ്​റൈന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്​ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Most Popular