ദോഹ: ഖത്തറിൽ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അടുത്ത ആഴ്ചയുടെ ആരംഭം വരെ ചിലയിടങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായേക്കും. വടക്കുകിഴക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 25 നോട്ട്സ് വരെ ഉയര്‍ന്നേക്കാം. പൊടിപടലങ്ങള്‍ ഉയരാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.