Thursday, August 11, 2022
HomeGulfഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ്ങ് ലഭ്യമാക്കി അബുദാബി

ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ്ങ് ലഭ്യമാക്കി അബുദാബി

അബുദാബി: ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ്ങ് ലഭ്യമാക്കി അബുദാബി. ഇതുവരെ വെള്ളിയാഴ്ചകളിലായിരുന്നു എമിറേറ്റ്സിൽ സൗജന്യ പാർക്കിങ്ങ് ഉണ്ടായിരുന്നത്. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻ നിർത്തിയാണ് നടപടി..

വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ചയായിരിക്കും ഇനി ഫ്രീ പാർക്കിങ്ങ് സൗകര്യം ലഭ്യമാവുകയെന്ന് അബുദബി നഗരസഭയും ട്രാൻസ്പോർട്ട് വകുപ്പുമാണ് അറിയിച്ചത്. ഈ മാസം 15 മുതലാണ് മാറ്റങ്ങൾ നടപ്പിൽ വരിക. ഞായറാഴ്ച ദിവസങ്ങളിൽ ടോളും ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്കേറിയ സമയങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് തീരുമാനം.

Most Popular