Saturday, August 20, 2022
HomeGulfസൂപ്പർ കപ്പ് മത്സരത്തിനും സംഗീത നിശയ്ക്കും വേദിയാകാനൊരുങ്ങി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം

സൂപ്പർ കപ്പ് മത്സരത്തിനും സംഗീത നിശയ്ക്കും വേദിയാകാനൊരുങ്ങി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം

ദോഹ: സൂപ്പർ കപ്പ് മത്സരത്തിനും സംഗീത നിശയ്ക്കും വേദിയാകാനൊരുങ്ങി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 80,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളും തമ്മിലാണ് ലുസൈല്‍ സൂപ്പര്‍ കപ്പ് നടക്കുക. തുടര്‍ന്ന് സംഗീത പരിപാടിയും നടക്കും. ഇവയുടെ ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയവും ഈ വര്‍ഷത്തെ ഫിഫ ലോകകപ്പ് ഫൈനൽ വേദിയുംകൂടിയാണ് ലുസൈല്‍ സ്റ്റേഡിയം.

Most Popular