തമിഴ്നാട് സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ആലപ്പുഴയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ നൂറനാട് ശിവപ്രഭയിൽ താമസിക്കുന്ന ശിവകുമാര്‍ (46) ആണ് സൗദി അറേബ്യയിലെ ദക്ഷിണ മേഖലയിലെ അബഹയില്‍ നിര്യാതനായത്. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയ അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

15 വർഷമായി അബഹയിലെ അത്‌ലാല്‍ മന്തി കടയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ ഒരു വർഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അമ്മ – പ്രഭ, അച്ഛന്‍ – ദുരൈ സ്വാമി. ഭാര്യ – അനിത, സഹോദരങ്ങള്‍ – ആസി, കനി.