ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ -സ്റ്റുഡൻസ് വിംഗിന് കീഴിൽ നടന്നു കൊണ്ടിരിക്കുന്ന തർബിയ്യ സ്റ്റുഡൻസ് ലേണിംഗ് ഫോറത്തിന്റെ വാർഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കൊല്ലം സ്വദേശി അഫ്രീൻ സകരിയ്യ ഒന്നാം റാങ്ക് കരസ്ഥമാക്കി. റിനു ഫാത്തിമ കെ.ടി.കെ , മുഹമ്മദ് നിഹാൽ എന്നിവർ യഥാക്രമം രണ്ട് മൂന്ന് റാങ്കുകൾ നേടി. മുഹമ്മദ് ഉസ്മാൻ ,അഹ്ലാം സകരിയ്യ ,ഫൈഹ ലീം, ഹെന റസാൻ, അമാൻ അഹ്മദ്, നുഹ നിയാസ്, ഫാദി മുഹമ്മദ്, റുകാൻ ഫാത്തിമ എന്നിവരാണ് ഉന്നത വിജയം നേടിയ മറ്റു വിദ്യാർത്ഥികൾ.
വിശ്വാസ സ്വാഭാവ സംസ്കരണ പാഠങ്ങളും ,കരിയർ ഗൈഡൻസ് മറ്റു മത്സരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതി. അടുത്ത ബാച്ച് ജൂണിൽ ആരംഭിക്കും. അഡ്മിഷനും മറ്റു വിവരങ്ങൾക്കും: 31406673/66292771