Wednesday, December 7, 2022
HomeGulfലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ്; പ്രവാസി അറസ്റ്റിൽ

ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ്; പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റില്‍. ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആർട്ടിസ്റ്റാണ് അറസ്റ്റിലായത്.

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് അറസ്റ്റ് ചെയ്തത്.

അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമം ലംഘിച്ചതിന് സാല്‍മിയ, ജലീബ് അല്‍ ഷുയൂഖ് പ്രദേശങ്ങളില്‍ നിന്ന് ഏഴ് പ്രവാസികളെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

Most Popular