റിയാദ്:ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി.
സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരും എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാരും സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്ബനികള്‍ക്കു കീഴിലെ ഡ്രൈവർമാർക്കും ഇന്ന് മുതൽ യൂണിഫോം നിര്‍ബന്ധമാണ്.
ടാക്സി ഡ്രൈവര്‍മാര്‍ സൗദി ദേശീയ വസ്ത്രമോ നീളംകൂടിയ പാന്റും ഷര്‍ട്ടുമോ ആണ് ധരിക്കേണ്ടത്.
യൂനിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ തോതില്‍ പിഴ ചുമത്തും എന്നും അധികൃതർ അറിയിച്ചു.