Friday, December 2, 2022
HomeGulfതാത്കാലികമായി അടച്ചിട്ടിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

താത്കാലികമായി അടച്ചിട്ടിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

അബുദാബി: അബുദാബിയില്‍ താത്കാലികമായി അടച്ചിട്ടിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാഹനാപകടത്തെത്തുടർന്ന് അടച്ചിട്ട റോഡാണ് തുറന്നുകൊടുത്തത്. സ്വൈഹാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് റോഡ് അടച്ചിട്ടത്.

തുടർന്ന് റോഡിലെ തടസങ്ങള്‍ നീക്കി ഗതാഗത യോഗ്യമാക്കിയ ശേഷമാണ് അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും റോഡ് വ്യാഴാഴ്ച വീണ്ടും ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

Most Popular