ആരോഗ്യപ്രവർത്തകർക്ക് താത്കാലിക ലൈസെൻസ് നൽകുന്നത് നിർത്തിവയ്ക്കുന്നതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ആരോഗ്യപ്രവർത്തകർക്ക് താത്കാലിക ലൈസെൻസ് നൽകുന്നത് നിർത്തിവയ്ക്കുന്നതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
കോവിഡ് -19 അടിയന്തര സാഹചര്യങ്ങളെ മുൻനിർത്തിയായിരുന്നു രാജ്യത്ത് മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകളെ താൽക്കാലിക ലൈസൻസ് മുഖേന നിയമിക്കുകയും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുകയും ചെയ്ത് വന്നിരുന്നത്. കോവിഡ് ഭീഷണി ഒഴിവായപ്പോഴും ലൈസൻസ് നീട്ടി നൽകിയിരുന്നു.

അതേസമയം, ലൈസൻസിംഗ് നടപടിക്രമങ്ങൾ പുനഃസ്ഥാപിക്കുമെന്നും താൽക്കാലിക ലൈസൻസുള്ള എല്ലാ ആരോഗ്യ പ്രാക്ടീഷണർമാരും സ്ഥിരം ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കണമെന്നും മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് സർക്കുലറിൽ പറഞ്ഞു. താൽക്കാലിക ലൈസൻസുള്ള പ്രാക്ടീഷണർമാർ താൽക്കാലിക ലൈസൻസ് കാലഹരണപ്പെട്ടുകഴിഞ്ഞാൽ ജോലിസ്ഥലത്ത് ക്ലിനിക്കൽ പ്രാക്ടീസ് നിർത്തണമെന്നും സർക്കുലർ നിർദേശിക്കുന്നുണ്ട്.