ദോഹ: ഖത്തറിലെ സബാഹ് അല്‍-അഹമ്മദ് കോറിഡോര്‍ നാളെ അടച്ചിടും. അബു ഹമൂറില്‍ നിന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗത മാർഗമാണിത്. ഫെബ്രുവരി 18 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ എട്ട് വരെയാണ് അടച്ചിടുക . വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.