ദോഹ: യുഎഇയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സര ദിവസമായ ജൂൺ ഏഴിന് ദോഹ മെട്രോ സർവീസുകൾ പുലർച്ചെ 1 മണി വരെ നീട്ടുമെന്ന് ഖത്തർ റെയിൽ.
ചൊവ്വാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന വിജയികൾ ജൂൺ 13ന് പെറുവിനെതിരെയുള്ള മറ്റൊരു ഏകപാദ പ്ലേഓഫിലേക്കും അതിൽ വിജയിച്ചാൽ ടൂർണമെന്റിലേക്കുള്ള ടിക്കറ്റും എടുക്കും.
നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ എന്നിവർക്കൊപ്പം ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഓസ്ട്രേലിയ, യുഎഇ അല്ലെങ്കിൽ പെറു എന്നിവർക്ക് അവസരമുണ്ട്.