എടപ്പാള്‍: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവിനെ ബന്ധുക്കള്‍ വീട്ടില്‍ കയറ്റിയില്ല. ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ യുവാവിനെ ക്വാരന്റീന് കേന്ദ്രത്തിലെത്തിച്ചു.
എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ നാലിന് വീട്ടിലെത്തിയത്. എത്തുന്ന വിവരം അറിയിച്ചിരുന്നുവെങ്കിലും സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ കയറാന്‍ സമ്മതിച്ചില്ലെന്നു പറയുന്നു. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്കി അവിടെ പ്രവേശിപ്പിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു.
എടപ്പാള്‍ സിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് ഇയാളെ നടുവട്ടത്തെ ക്വാരന്റീന് സെന്ററിലേക്ക് മാറ്റിയത്.