Sunday, May 22, 2022
HomeGulfഫിഫ ലോകകപ്പ് ട്രോഫി ടൂറിന് ഇന്ന് തുടക്കമാവും

ഫിഫ ലോകകപ്പ് ട്രോഫി ടൂറിന് ഇന്ന് തുടക്കമാവും

ദോഹ: ഫിഫ ലോകകപ്പ് ട്രോഫി ടൂറിന് ഇന്ന് തുടക്കമാവും. ലോകകപ്പ് അരങ്ങേറാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ട്രോഫി നേരിൽ കാണാനുള്ള അവസരമാണ് ഫിഫ ഒരുക്കുന്നത്.

ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആസ്പയര്‍ പാര്‍ക്ക്, ലുസൈല്‍ മറീന,സൂഖ് വാഖിഫ്,മുശൈരിബ്,ഡൗണ്‍ ടൗണ്‍ ദോഹ എന്നിവിടങ്ങളിലാണ് ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നത്. വൈകുന്നേരം 6 മുതല്‍ 9 വരെയാണ് പ്രവർത്തന സമയം. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലേതുള്‍പ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും പകല്‍ സമയത്ത് സംഘാടകര്‍ ട്രോഫി എത്തിക്കും.

തുടര്‍ന്ന് വേള്‍ഡ് ടൂറിന് പോകുന്ന ട്രോഫി ആദ്യ മത്സര ദിവസമായ നവംബര്‍ 21 ദോഹയില്‍ തിരിച്ചെത്തും. വേള്‍ഡ് ടൂറിന് പോകുന്ന ട്രോഫിക്ക് മെയ് 10-ന് കത്താറയില്‍ പ്രത്യേകം സെന്റ് ഓഫ് സംഘടിപ്പിക്കും. ട്രോഫി പ്രദര്‍ശന സ്ഥലങ്ങളില്‍ നിരവധി ഫുട്‌ബോള്‍ താരങ്ങളും ഉന്നത വ്യക്തിത്വങ്ങളും സന്നിഹിതരാവും.

Most Popular