Monday, December 5, 2022
HomeGulfയുഎഇയില്‍ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്കു പുറപ്പെട്ടു

യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്കു പുറപ്പെട്ടു

അബൂദബി: ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം പ്രവാസികളുമായി ആദ്യവിമാനം അബൂദബിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് 177 പേരുമായി എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊറോണ ലക്ഷണം അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല.

9.40ന് ആണ് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുക. ഇവിടെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഓരോ ജില്ലകളിലുള്ളവരെയും അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി ബസിലാണ് അയയ്ക്കുക. 177 പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൃശ്ശൂര്‍ സ്വദേശികളാണ്.

ദുബയില്‍നിന്ന് കരിപ്പൂരിലേയ്ക്കുള്ള വിമാനം 7.30ഓടെ പുറപ്പെട്ട് രാത്രി 10.40ന് കോഴിക്കോട് എത്തിച്ചേരും. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വിവിധ ജില്ലകളില്‍ നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്.

The first flight with expats left Abu Dhabi, Coronavirus

Most Popular