ഖത്തർ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പുറത്തിറക്കിയ “ദി ഹെറാൾഡ്” സ്വാതന്ത്ര്യ ദിനപതിപ്പിന്റെ പ്രകാശനം ഐ.സി.സി അഡ്വൈസറി കൗൺസിൽ മെംബറും ഓ.ഐ.സി.സി ഗ്ളോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ശ്രീ. സിദ്ധീഖ് പുറായിൽ നിർവ്വഹിച്ചു.
“ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, അഖണ്ഡ ഭാരതവും” എന്ന വിഷയത്തിൽ നടത്തിയ രചന മത്സരത്തിൽ, സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷണമായ ഓർമ്മകളുണർത്തുന്ന വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള രചനകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇൻകാസ് ഖത്തർ വൈസ് പ്രസിഡൻറ് വിപിൻ മേപ്പയ്യൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രചയിതാക്കളായ വിമൽ വാസുദേവ്, മൊയ്തീൻ ഷാ, സുബൈർ വക്ര എന്നിവർക്കുള്ള ഉപഹാരങ്ങൾ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ബാബു നമ്പിയത്ത്, എക്സിക്യൂട്ടീവ് മെംബർ രാജീവൻ പാലേരി എന്നിവർ വിതരണം ചെയ്തു.
ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡൻറ് അമീർ കെ.ടി അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ജിതേഷ് നരക്കോട് സ്വാഗതവും, ദി ഹെറാൾഡ് മാസിക ചീഫ് എഡിറ്ററും നിയോജക മണ്ഡലം ട്രഷററുമായ സി. എച്ച് സജിത്ത് നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ വച്ച് ഐ.സി.സി അഡ്വൈസറി കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സിദ്ദിഖ് പുറായിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, ഡിജിറ്റൽ ഇന്ത്യയുടെ പിതാവുമായ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്ത് 20, സദ്ഭാവനാ ദിനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ഐ. സി. സി യിൽ വച്ച് ലളിതമായി നടന്ന ചടങ്ങ് യുട്യൂബ് ലൈവിലൂടെയാണ് പ്രവർത്തകർക്ക് അനുഭവേദ്യമായത്.