ഇന്‍കാസ് കാനനൂര്‍ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാര്‍ട്സ് ലാന്‍ഡ് കാനനൂര്‍ കപ്പ്  ക്രക്കറ്റ് ടൂർണ്ണമെന്റിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. അല്‍സാദ് ഗ്രൗണ്ടില്‍ വച്ച്  ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് കരിയാട് ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.  ഇന്‍കാസിന്‍റെ യശസ്സുയര്‍ത്തുന്നതാണ് ഇത്തരം ടൂര്‍ണമെന്‍റുകള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എട്ട് വേദികളിലായി നടന്ന ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ വിജയിച്ച്  ഫണ്‍ഡേക്ലബ്, മട്ടന്നൂര്‍ ബ്ലാസ്റ്റേഴ്സ്, അല്‍ ജാബിര്‍ സി സി, കെ എല്‍ 18, വാപ്സ ഖത്തര്‍, എക്സ്ട്രീം ഇലവന്‍, വിസാര്‍ഡ് ഇലവന്‍, പുഞ്ചിരി സി സി, എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍, സപോര്‍ട്സ് സെക്രട്ടറി മുഹമ്മദ് എടയന്നൂര്‍, നിഹാസ് കൊടിയേരി, ഷമീര്‍ മട്ടന്നൂര്‍, ശിവാനന്ദന്‍ കൈതേരി, ശ്രീലേഷ്, നിയാസ് ചിറ്റാലിക്കല്‍,സുബൈര്‍ ആറളം,  അഭിഷേക് മാവിലായി, സഫീര്‍ കരിയാട്, സന്തോഷ് ജോസഫ്, ജംനാസ് മാലൂര്‍, റഷീദ് കടവത്തൂര്‍, പ്രശോഭ് നമ്പ്യാര്‍, ഷന്‍ഫീര്‍ പാറാട്, അബ്ദുള്‍ സലാം, സിതിന്‍, ദര്‍ശന്‍ലാല്‍, ഷിനോഫ്, ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ടൂർണ്ണമെന്റ് ഫൈനൽ ഡിസംബർ 24ന് രാവിലെ ഓൾഡ്‌ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.