Sunday, January 23, 2022
HomeGulfഎയർപോർട്ടുകളിൽ യൂസർ ഡെവലെപ്പ്മെൻറ്, ലാൻറിംഗ്, പാർക്കിംഗ് ഫീസ് തുടങ്ങിയ വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം; ഗപാഖ്

എയർപോർട്ടുകളിൽ യൂസർ ഡെവലെപ്പ്മെൻറ്, ലാൻറിംഗ്, പാർക്കിംഗ് ഫീസ് തുടങ്ങിയ വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം; ഗപാഖ്

എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മൾട്ടി ഇയർ താരിഫ് പ്രൊപ്പോസൽ പ്രകാരം കേരളമടക്കമുള്ള എയർപോർട്ടുകളിലെ യൂസർ ഡെവലെപ്പ്മെൻറ് ഫീസ്, ലാൻറിംഗ്, ഹൗസിംഗ്, പാർക്കിംഗ് ഫീസ് തുടങ്ങിയവ 50 ശതമാനം മുതൽ 182 ശതമാനത്തോളം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. 2022 ഏപ്രിൽ ഒന്ന് മുതൽ ഈ നിരക്കുകൾ ബാധകമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തി വർദ്ധിപ്പിക്കുന്ന ഫീസുകൾ പിൻവലിക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് അഭ്യർത്ഥിച്ച്കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, രാഹുൽ ഗാന്ധി അടക്കമുള്ള കേരളത്തിലെ ലേക്സഭാ, രാജ്യസഭാ എം.പിമാർക്ക് ഗപാഖ് നിവേദനം നൽകി.

യൂസർ ഡെവലെപ്പ്മെൻറ് ഫീസായി കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന അന്താരാഷ്ട യാത്രക്കാരിൽ നിന്ന് നിലവിലെ നിരക്കായ 476/-രൂപയിൽ നിന്ന് ഉയർത്തി 1300/- രൂപയും ( വർദ്ധനവ് 173%) അഭ്യന്തര യാത്രക്കാരിൽ നിന്ന് നിലവിലെ 213/- രൂപയിൽ നിന്ന് 600/- രൂപയായും ഉയർത്തും ( വർദ്ധനവ് 182%) ഈ തുകയിൽ 2026 വരെ ഓരോ വർഷവും 4% വർദ്ധനവും വരുത്തും. കൊച്ചി നടുമ്പാശ്ശേരി വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് 475/- രൂപയും അഭ്യന്തരയാത്രക്കാരിൽ നിന്ന് 212/- രൂപയും ഈടാക്കും. ലാൻറിംഗ്, ഹൗസിംഗ്, പാർക്കിംഗ് ഫീസ് തുടങ്ങിയവ 50 ശതമാനം വർദ്ധനവും വരുത്തും. യൂസർ ഫീ അടക്കമുള്ള എല്ലാ ഫീസുകളും വർദ്ധിപ്പിക്കുന്നത്, കരിപ്പൂരിന്റെ കാര്യത്തിൽ നിക്ഷേപത്തിന്റെ 14% വും നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ കാര്യത്തിൽ 12.52% റിട്ടേൺ ലഭിക്കാനാണെന്നും താരിഫ് പ്രൊപ്പോസലിൽ വ്യക്തമാക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1, 1178 കോടി അധിക വരുമാനം ലക്ഷമിടുന്നത്! കോവിഡിൽ ഏറെ പ്രയാസപ്പെടുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ നടപടിയിലൂടെ ഉണ്ടാവുന്നത്.

പ്രവാസി സമൂഹം ഈ വിഷയം സജീവമായി പരിഗണിക്കണമന്നും അതിനായി ഗപാഖിന്റെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സംഘടനകളുടെ ഓൺലൈൻ യോഗം വിളിക്കാനും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ് കെ.കെ. ഉസ്മാൻ ആദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതവും ഓർഗസൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. കെ. മുഹമ്മദ് ഈസ സാഹിബ്, ഗഫൂർ കോഴിക്കോട്, അൻവർ സാദത്ത്, കരീം ഹാജി, അൻവർ ബാബു വടകര, കോയ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.

Most Popular