Monday, May 23, 2022
HomeGulfസൗദിയിൽ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം 219 ;534 പേർക്ക് രോഗമുക്തി

സൗദിയിൽ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം 219 ;534 പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 219 . 534 പേർ രോഗമുക്തി നേടി. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,47,934 ഉം രോഗമുക്തരുടെ എണ്ണം 7,28,723 ഉം ആയി. രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 10,200 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 383 പേരുടെ നില ഗുരുതരമാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.43 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

Most Popular