ദോഹ: ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം അഞ്ചു കോടി കവിഞ്ഞു. 2019 മെയ് എട്ടിനാണ് ദോഹ മെട്രോ ആരംഭിച്ചത്. ദോഹ മെട്രോ ഇതിനോടകം രാജ്യത്ത് നടന്ന പ്രധാന മേളകളിലും കായിക ടൂര്‍ണമെന്റുകളിലുമെല്ലാം വളരെ സഹായകമായിരുന്നു. ഖത്തറില്‍ ഇനി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലും ദോഹ മെട്രോ പൊതുഗതാഗത സംവിധാനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കും. അഞ്ച് കോടി തികച്ച യാത്രക്കാരിയെ ഖത്തര്‍ യൂണിവേഴ്സിറ്റി സ്റ്റേഷനില്‍ അധികൃതര്‍ 50 മില്ല്യന്‍ കാര്‍ഡും മൊമന്റോയും നല്കി ആദരിച്ചു.