ഖത്തറിലെ തളിപ്പറമ്പ പ്രദേശക്കാരുടെ സൗഹൃദവേദിയായ ഖത്തർ തളിപ്പറമ്പ കൂട്ടായ്മയുടെ ഔദ്യോഗികജേഴ്സി പ്രകാശനം തളിപ്പറമ്പ മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.
2022 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ മണ്ണിൽ വിവിധകലാ-കായിക-സാംസ്കാരികപരിപാടികൾ ഖത്തർ തളിപ്പറമ്പ കൂട്ടായ്മയുടെ ഭാഗമായി നടത്തപ്പെടും. മാർച്ച് മൂന്നാം വാരം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ഫുട്ബോൾ മേള-2022 ആരംഭിക്കും.
ഖത്തർ സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ തളിപ്പറമ്പ കൂട്ടായ്മ എഫ്സിയുടെ അരങ്ങേറ്റമത്സരം മാർച്ച് പതിനൊന്നിന് നടക്കും.