യു.എ.ഇ.യിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചു

world food festival

യു.എ.ഇ.യിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 10 വരെ നടക്കുന്ന മേളയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള ഭക്ഷ്യ വിഭവങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 25 രാജ്യങ്ങളിലെ രുചിക്കൂട്ടുകളാണ് മേളയില്‍ ലഭ്യമാക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടുള്ള വേറിട്ട പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുക. 15 വര്‍ഷമായി ലുലുവില്‍ സംഘടിപ്പിച്ചുവരുന്ന ഏറ്റവും വലിയ ആഘോഷമാണ് ഭക്ഷ്യമേളയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി പറഞ്ഞു.