Sunday, November 27, 2022
HomeGulfപോലീസ് ചമഞ്ഞ് വാഹനമോഷണം നടത്തിയ മോഷ്ടാക്കൾ പിടിയിൽ

പോലീസ് ചമഞ്ഞ് വാഹനമോഷണം നടത്തിയ മോഷ്ടാക്കൾ പിടിയിൽ

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ പൊലീസ് ചമഞ്ഞ് വാഹനങ്ങള്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍. നാലംഗ മോഷണ സംഘത്തെ ഉമ്മുല്‍ഖുവൈന്‍ പൊലീസ് പിടികൂടി.

ഉമ്മുല്‍ഖുവൈനിലെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ പൊലീസുകാരനാണെന്ന് പറഞ്ഞ് തന്നെ തടഞ്ഞു നിര്‍ത്തിയതായി ഒരാള്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്ന കാറാണെന്ന് പറഞ്ഞാണ് വ്യാജ പൊലീസുകാരന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാന്‍ പറഞ്ഞു.

വിവിധ എമിറേറ്റുകളില്‍ നിന്നായി സംഭവത്തിലുള്‍പ്പെട്ട നാലംഗ സംഘത്തെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച വാഹനം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.

Most Popular