Thursday, January 27, 2022
HomeGulfതിരൂരങ്ങാടി പ്രവാസി സമ്മിറ്റ് ശ്രദ്ദേയമായി

തിരൂരങ്ങാടി പ്രവാസി സമ്മിറ്റ് ശ്രദ്ദേയമായി

ജിദ്ദ: നാടിൻ്റെ വികസനവും പ്രവാസി ക്ഷേമവും എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദയിൽ തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ശ്രദ്ധേയമായി. പരിപാടി സൗദി നാഷണൽ കെ.എം.സി.സി പ്രസിഡൻ്റും തിരൂരങ്ങാടി നഗരസഭ ചെയർമാനുമായ കെ.പി മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. KP ക്കുള്ള ജിദ്ദ തിരൂരങ്ങാടിക്കാരുടെ ആദരം ഷാൾ അണിയിച്ച് കൊണ്ട് സുഹൈൽ പി. കെ നിർവ്വഹിച്ചു.

ശേഷം നടന്ന മുഖാമുഖം പരിപാടിയിൽ നാടിൻ്റെ വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ, അതിൽ മേൽ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടികൾ എന്നിവ യോഗം ചർച്ച ചെയ്തു. പ്രവാസികൾക്ക് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ വേഗത്തിലാക്കി നൽകാൻ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ കെ.പി വ്യക്തമാക്കി. കൂടാതെ പ്രവാസി പെൻഷൻ, മറ്റു പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ എന്നിവയുടെ തുക വർദ്ധിപ്പിക്കാനും വിവിധ പദ്ധതികളിൽ അംഗത്വം എടുക്കുന്നതിനുള്ള പ്രായപരിധി എടുത്തു കളഞ്ഞ് എല്ലാവർക്കും ചേരാവുന്ന രീതിയിൽ ലഘൂകരിക്കാൻ സർക്കാരിനോട് മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ടായി നൽകുമെന്നും KP പറഞ്ഞു.

ജിദ്ദയിലുള്ള തിരൂരങ്ങാടിക്കാരായ മുഴുവൻ ആളുകളേയും ഉൾകൊള്ളിച്ച് കൊണ്ട് നടത്തിയ പരിപാടിയിൽ  ജാഫർ വെന്നിയൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി, അലി അക്ബർ വേങ്ങര, സീതി കൊളക്കാടൻ, സലാഹ് കാരാടൻ, സുഹൈൽ പി.കെ, എം.സി കുഞ്ഞുട്ടി, ഹുസൈൻ തിരൂരങ്ങാടി, ഇഖ്ബാൽ വെന്നിയൂർ, ഉനൈസ് കരുമ്പിൽ, നൂർ പരപ്പനങ്ങാടി, ഷമീം താപ്പി, സാലി കൊളക്കാടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. തുടർന്ന് റഹൂഫ് പി.കെ അവതരിപ്പിച്ച പ്രമേയം വഖഫ് നടപടി റദ്ദാക്കണമെന്ന് ഐക്യകണ്ടേന പാസ്സാക്കി. പി.എം ബാവ നന്ദി പറഞ്ഞു.

Most Popular