ദോഹ:ഫിഫ ലോകകപ്പ് 2022 ഫുട്ബോള്‍ മാമാങ്കം നേരിട്ട് വീക്ഷിക്കുന്നതിന് ഖത്തറില്‍ എത്തിയ തിരുവല്ലാ നിവാസികള്‍ക്ക് ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ഖത്തര്‍ ചാപ്റ്റര് സ്വീകരണം നല്‍കി.
മിഡ് മാക്കിലുള്ള, കാലിക്കറ്റ് നോട്ട് ബുക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഫോട്ടാ പ്രസിഡണ്ട് ജിജി ജോണിന്റെ അധ്യഷതയില്‍, കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസ് കുന്നേല്‍ യോഗം ഉദ്‌ഘാടനം ചെയ്തു. കേരളത്തില്‍ കൂടുതല്‍ ദേശിയ ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും , കേരള ഫുട്ബാളിനെ കൂടുതന്‍ ഉന്നതിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, റെജി കെ ബേബി നന്ദിയും പറഞ്ഞു.
ക്രിസ് തോമസ് (മലയാള മനോരമ മുന്‍ യുണിറ്റ് ചീഫ്), Adv. സുധീഷ് വെന്‍പാല (പുരോഗമന കലാ സാഹിത്യ സഘം, പത്തനംതിട്ട ജില്ലാ സെക്രട്ടറി), ഡോക്ടര്‍ റജിനോള്‍ഡ വര്‍ഗീസ് (കെ.എഫ്.എ, പത്തനംത്തിട്ട ജില്ലാ പ്രസിഡണ്ട്), പ്രഫെ. മാത്യു എം. ടി (റിട്ട. പ്രോഫെ. പത്തനംത്തിട്ട കാതോലികറ്റ് കോളേജ്), ജോണ്‍ സി എബ്രഹാം (പ്രവാസി കേരള കോണ്‍ഗ്രസ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍), എന്നിവര്‍ പ്രസംഗിച്ചു.