Saturday, November 27, 2021
HomeGulfതൂലിക 2020 -21 വിജയികളെ പ്രഖ്യാപിച്ചു

തൂലിക 2020 -21 വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത് :   സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ അലുമിനി  അസോസിയേഷൻ, കുവൈറ്റ് ചാപ്റ്റർ (അൽമാസ് കുവൈറ്റ്) അതിന്റെ 2020-21 പ്രവർത്തിവർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി അൽമാസ്സ് ഉഴവൂരുമായി ചേർന്ന് നടത്തിയ  ഓൺലൈൻ സാഹിത്യ മത്സരം  “തൂലിക 2020-21” ന്റെ വിജയികളെ പ്രഖ്യാപിച്ചു.

അൽമാസ് കുവൈറ്റ്, ചെയർമാൻ ശ്രീ. ക്ലിന്റിസ് ജോർജിൻറെ അധ്യക്ഷതയിൽ കുവൈറ്റ് അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ  ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. എബി സ്റ്റീഫൻ, ട്രെഷറർ ശ്രീ. മൈക്കിൾ ചാക്കോ, പ്രോഗ്രാം കൺവീനർമാരായ ശ്രീ. അജിത്, ശ്രീ. സാജൻ, ശ്രീ. നിബിൻ, മറ്റു കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

രണ്ടു  വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ:

പദ്യ വിഭാഗത്തിൽ, ഒന്നാംസമ്മാനമായ 15,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും  ശ്രീമതി.  അതുല്യ ആർ. കൃഷ്ണ അർഹയായി.

രണ്ടാം സമ്മാനമായ ആയ 10,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും ശ്രീമതി. കൃഷ്ണപ്രിയ കെ. പി. യും അർഹയായി.

ഗദ്യ വിഭാഗത്തിൽ, ഒന്നാംസമ്മാനമായ  15,000  രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും  ശ്രീ.  ജ്യോതിഷ് സിറിയക്ക് അർഹനായി.

രണ്ടാം സമ്മാനമായ 10,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും   ശ്രീമതി. അതുല്യ ആർ. കൃഷ്ണ അർഹയായി.

വിജയികൾ കുള്ള സമ്മാനങ്ങൾ അടുത്ത മാസത്തിൽ ഉഴവൂർ സ്. സ്റ്റീഫൻസിൽ വച്ചുനടക്കുന്ന അൽമാസ്സ് സംഗമത്തോടനുബന്ധിച്ച് വിതരണം  ചെയ്യും.

Most Popular