Friday, October 7, 2022
HomeGulfകുവൈത്തിൽ മൂന്ന് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു

കുവൈത്തിൽ മൂന്ന് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികൾ കടലിൽ മുങ്ങി മരിച്ചു. സഹോദരങ്ങളാണ് മരിച്ച മൂന്ന് പേരും. പത്തും പന്ത്രണ്ടും വയസുള്ള രണ്ട് പെൺകുട്ടികളും ഏഴ് വയസുകാരനായ ആണ്കുട്ടിയുമാണ് മരിച്ചത്. ബീച്ചില്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫയര്‍ ആന്റ് മറൈന്‍ റെസ്‍ക്യൂ വിഭാഗത്തിന്റെ ബോട്ടുകള്‍ സാല്‍മിയ സെന്ററില്‍ നിന്ന് അന്‍ജഫ ബീച്ചിലെച്ചി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പിന്നീട് മൂവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Most Popular