Thursday, September 29, 2022
HomeGulfയുനെസ്കോ പട്ടികയിൽ ഇടംനേടി ഖത്തറിലെ മൂന്ന് നഗരങ്ങൾ

യുനെസ്കോ പട്ടികയിൽ ഇടംനേടി ഖത്തറിലെ മൂന്ന് നഗരങ്ങൾ

ദോഹ: യുനെസ്കോ പട്ടികയിൽ ഇടംനേടി ഖത്തറിലെ മൂന്ന് നഗരങ്ങൾ. ഖത്തറിലെ ദോഹ, അൽ റയ്യാൻ, അൽ ദായെൻ എന്നീ മൂന്ന് നഗരങ്ങളാണ് യുനെസ്‌കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോംഗ് ലേണിംഗിന്റെ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റിയിൽ ഇടം നേടിയത്.

നേരത്തെ ഉൾപ്പെടുത്തിയിരുന്ന അൽ വക്ര, അൽ ഷമാൽ, അൽ ഷഹാനിയ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ആറ് മുനിസിപ്പാലിറ്റികൾ യുനെസ്‌കോ ലേണിംഗ് സിറ്റി നെറ്റ്‌വർക്കിൽ ഇപ്പോൾ അംഗങ്ങളാണ്.

ഈ മൂന്ന് നഗരങ്ങളും കൂടി ലേണിംഗ് സിറ്റിസ് നെറ്റ്‌വർക്കിൽ ചേരുന്നത് ഈ മുനിസിപ്പാലിറ്റികൾ പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് ഒരു പുതിയ നേട്ടവും കൂടിയാണ്. സുസ്ഥിര വികസനത്തിലൂടെ ഖത്തർ ദേശീയ ദർശനം 2030 കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രയാണത്തിനും പ്രതിബദ്ധതക്കും കിട്ടുന്ന അംഗീകാരം കൂടിയാണ് ഇത്.

Most Popular