ദമ്മാം: സൗദി അല്‍അഹ്സയിലുണ്ടായ കാറപകടത്തില്‍ മലയാളി ഉൾപ്പടെ മൂന്നു പേര് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതില്‍ക്കല്‍ നജീബും (32) രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നജീബ്. ബുധനാഴ്ച റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഈജിപ്ഷ്യന്‍ പൗരന്മാരെ അല്അഹ്സയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപെട്ടത്.
പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ. ഭാര്യ: ഹസ്ന. മുഹമ്മദ് ഹാദി ഏക മകനാണ്. നൗഫല്‍, നജില, നഫ്ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.