ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് കൊറോണ വൈറസ് ബാധ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3025 പേര്‍ക്കാണ്. 21 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മരിച്ചത്.
സൗദിയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു. മക്കയിലും ജിദ്ദയിലുമാണ് മരണങ്ങള്‍. ഇതോടെ ആകെ മരണ സംഖ്യ 136 ആയി. 1197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 16,299 ആയി. 13948 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 115 പേര്‍ ഗുരുതരാവസ്ഥയിലാണ്. 166 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 2215 ആണ് ആകെ രോഗമുക്തി നേടിയവര്‍. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 76 ശതമാനവും വിദേശികളാണ്.
ഇന്ന് നാല് മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് മരണ സംഖ്യ പത്തൊമ്പതായി. 59 വയസ്സുള്ള ഇന്ത്യക്കാരന്‍, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരന്‍, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായി.
278 പേര്‍ക്കാണ് കുവൈത്തില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2892 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി.
ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 115 പേര്‍ക്കാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1905 ആയി. ഇന്നലെ രാത്രി ഒരാള്‍ കൂടി മരിച്ചു. 74 കാരനായ സ്വദേശിയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. ഇതുവരെ 329 പേര്‍ സുഖം പ്രാപിച്ചു. 1566 പേരാണ് രോഗബാധിതരായി ഉള്ളത്.
ബഹ്‌റയ്‌നില്‍ ഇന്ന് 70 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 2588. ഇതുവരെയായി 1160 പേര്‍ക്ക് രോഗം ഭേദമായി.
three thousand more corona cases in gulf countries and 21 more death