ദോഹ: ഖത്തർ തൃശൂർ ജില്ലാ സൗഹൃദവേദി ഇരുപത്തിയഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോര്പറേഷനുമായി സഹകരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തിയ രക്തദാന ക്യാമ്പിൽ അഞ്ഞുറിലധികം ദാതാക്കൾ പങ്കെടുക്കുകയും നാന്നൂറിലധികം പേർ രക്തം ദാനം ചെയ്യുകയും ചെയ്തു.
ക്യാമ്പിൽ നടത്തിയ പൊതു ചടങ്ങിൽ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിക്കുകയും , ഐസിസി പ്രസിഡന്റ് ബാബുരാജ് ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ചടങ്ങിന് ക്യാമ്പ് മുഖ്യ കോർഡിനേറ്ററും വേദി സെക്രട്ടറി യുമായ വിഷ്ണു ജയറാം ദേവ് സ്വാഗതം ആശംസിക്കുകയും വേദി ട്രെഷറർ പ്രമോദ് മൂന്നിനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വേദി ജനറൽ സെക്രട്ടറി ശ്രീനിവാസൻ, ഉപദേശക സമിതി ചെയർമാൻ ഷറഫ് പി ഹമീദ്, ഉപദേശക സമിതി അംഗങ്ങളായ KMS ഹമീദ്, മണികണ്ഠൻ, നസീം റബീഹ് മാർക്കറ്റിങ് മാനേജർ സങ്കേത്, രക്തദാന ക്യാമ്പ് സെക്ടർ കോർഡിനേറ്റർമാരായ അഷറഫ്, ജബീഷ് എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നും രക്ത ദാനത്തിന്റെ മഹത്വത്തെ കുറിച്ചും സംസാരിച്ചു. HMC ബ്ലഡ് ഡൊണേഷൻ യൂണിറ്റ് കോഓർഡിനേറ്റർ അബ്ദുൾ ഖാദർ വേദിയുടെ രക്തദാന ക്യാമ്പുകൾ എന്നും വ്യത്യസ്തമാണെന്നും വേദിയുടെ ക്യാമ്പുകളുള്ള ദിവസം മറ്റൊരു ക്യാമ്പും ബ്ലഡ് യൂണിറ്റ് ഏറ്റെടുക്കാറില്ലെന്നും പറഞ്ഞത് വേദി സജീവ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തോടുള്ള ആത്മാർത്ഥ പ്രതികരണമായിരുന്നു.
സെൻട്രൽ കമ്മിറ്റി , സബ് കമ്മിറ്റി , സെക്ടർ കമ്മിറ്റി തലങ്ങളിലുള്ള 50 വളണ്ടിയർമാർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ ആളുകളെ രക്ത ദാതാക്കളാക്കിയതിന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ നിരവധി ആദരങ്ങൾ ലഭിച്ചുള്ള കൂട്ടായ്മയാണ് ഖത്തറിലെ തൃശൂർ ജില്ലാ സൗഹൃദവേദി.