Friday, August 19, 2022
HomeGulfഒമാനിൽ ബീച്ചിൽ മുങ്ങി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ഒമാനിൽ ബീച്ചിൽ മുങ്ങി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും

മസ്കത്ത്​:സുഹൃത്തുക്കളോടൊപ്പം ബീച്ചിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും.

വേലൂരിലെ ഒല​ക്കേങ്കില്‍ വീട്ടില്‍ ​യേശുദാസനാണ് (51) തെക്കന്‍ ബാത്തിന ഗവര്‍ണ​റേറ്റ് ബര്‍ക്ക വിലായത്തിലെ സവാദി ബീച്ചില്‍ ഞായറാഴ്ച മുങ്ങിമരിച്ചത്​.

രണ്ടുപേര്‍ മുങ്ങിത്താഴുന്നത്​ ശ്രദ്ധയില്‍പെട്ട്​ രക്ഷിക്കാന്‍ ഇറങ്ങിയ ഇദ്ദേഹവും അപകടത്തില്‍പെടുകയായിരുന്നു.

ബര്‍ക്കയില്‍ 30 വര്‍ഷത്തിലധികമായി ടയര്‍ ഷോപ്​ നടത്തിവരുകയായിരുന്നു.

പിതാവ്​: ദേവസ്യ. മാതാവ്​: റോസ. ഭാര്യ: സിന്ധു. മക്കള്‍: സ്​നേഹ, സാന്ദ്ര, അനു. മരുമകന്‍: നിക്സണ്‍

Most Popular