Tuesday, May 17, 2022
HomeGulfഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ

ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ

ദോഹ: ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ. റാന്‍ഡം നറുക്കെടുപ്പ് വഴിയാണ് ഇത്തവണയും ടിക്കറ്റ് ലഭ്യമാവുക. ഇന്ത്യന്‍ സമയം 2.30 മുതലും ഖത്തർ സമയം ഉച്ചയ്ക്ക് 12 മുതലും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇത്തവണ ആരാധകർക്ക് ഇഷ്ട ടീമുകളുടെ മത്സരത്തിന് ടിക്കറ്റെടുക്കാം എന്ന പ്രത്യേകത കൂടിയുണ്ട്.

ഇന്റിവിജ്വല്‍ മാച്ച്‌ ടിക്കറ്റ്, സപ്പോര്‍ട്ടര്‍ ടിക്കറ്റ്സ്, കണ്ടീഷണല്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റ്സ്, ഫോര്‍ സ്റ്റേഡിയം ടിക്കറ്റ്സ് ഇങ്ങനെ നാല് തരത്തില്‍ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തില്‍ ഒരു കോടി എഴുപത് ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്.

Most Popular