Wednesday, September 28, 2022
HomeGulfഉപയോഗിച്ച ടയറുകൾ കച്ചവടം നടത്തി; ഒമാനിൽ സ്ഥാപനം റെയ്ഡ് ചെയ്തു

ഉപയോഗിച്ച ടയറുകൾ കച്ചവടം നടത്തി; ഒമാനിൽ സ്ഥാപനം റെയ്ഡ് ചെയ്തു

മസ്‌കത്ത്: ഉപയോഗിച്ച ടയറുകൾ കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് ഒമാനിലെ സ്ഥാപനത്തിൽ റെയ്ഡ് നടത്തി. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ആണ് റെയ്ഡ് നടത്തിയത്.

ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് സൂർ വിലായത്തിലെ കച്ചവട സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.

ഉപയോഗിച്ച നിരവധി ടയറുകൾ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് വിവരം. ഉപയോഗിച്ച ടയറുകൾ വീണ്ടും വിൽപ്പന നടത്തുന്നത് രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. നിയമലംഘനം നടത്തിയ സ്ഥാപന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിച്ചേക്കും.

Most Popular