ജിദ്ദ: സൗദിയില്‍ പുതുതായി 1143 കോവിഡ് രോഗികളും 1045 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,87,212 ഉം രോഗമുക്തരുടെ എണ്ണം 7,68,087 ഉം ആയി.
രണ്ട് മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,191 ആയി.
നിലവില്‍ 9,934 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 137 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കോവിഡ് മുക്തിനിരക്ക് 97. 57 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 426, ജിദ്ദ 142, ദമ്മാം 99, ഹുഫൂഫ് 71, മദീന 33, മക്ക 33, അല്‍ഖോബാര്‍ 30, ത്വാഇഫ് 28, ദഹ്റാന്‍ 26, അബഹ 22, ജുബൈല്‍ 16, ജിസാന്‍ 13, അല്‍ഖര്‍ജ് 12, ബുറൈദ 11.