Wednesday, September 28, 2022
HomeGulfടൂറിസ്റ്റ് വിസക്കാർക്ക് ഹജ്ജ് അനുമതിയില്ലെന്ന് മന്ത്രാലയം

ടൂറിസ്റ്റ് വിസക്കാർക്ക് ഹജ്ജ് അനുമതിയില്ലെന്ന് മന്ത്രാലയം

റിയാദ്: ടൂറിസ്റ്റ് വിസക്കാർക്ക് ഹജ്ജ് അനുമതിയില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഇത്തരക്കാർക്ക് ഹജ്ജ് സീസണിൽ ഉംറയ്‌ക്കും അനുമതിയുണ്ടാകില്ല.

വിനോദസഞ്ചാര വിസകളിൽ രാജ്യത്ത് വരുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മന്ത്രാലയം വരുത്തിയ ഭേദഗതി വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ നിയമങ്ങളും സുരക്ഷവ്യവസ്ഥകളും പാലിക്കുന്നതോടൊപ്പം സൗദിയിൽ തങ്ങുന്ന വേളയിൽ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ കൈവശം കരുതണമെന്നും നിർദേശമുണ്ട്.

നിഷ്കർഷയുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ താമസരേഖയുള്ള വിദേശ പൗരന്മാർക്ക് സൗദിയിലേക്ക് ഓൺലൈൻ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന മന്ത്രാലയ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇത്തരം രാജ്യങ്ങളിൽ ഫസ്റ്റ് ക്ലാസ് വിസയുള്ളവരുടെ കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും ഒപ്പം വിസ ലഭിക്കും. അപേക്ഷകർ നിലകൊള്ളുന്ന രാജ്യങ്ങളിലെ താമസരേഖക്ക് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണമെന്ന വ്യവസ്‌ഥയുണ്ട്.

ഇതിനിടെ ഉംറ വിസയിൽ സൗദിയിൽ എത്തുന്നവർക്ക് ഇഷ്ടമുള്ള വിമാനത്താവളം തിരഞ്ഞെടുക്കാമെന്ന തീരുമാനം ഹജ്ജ്-ഉംറ മന്ത്രാലയം ആവർത്തിച്ചു. ഇവർക്ക് ജിദ്ദ, മക്ക, മദീന കൂടാതെയുള്ള പ്രദേശങ്ങൾ സന്ദർശിക്കാനും അനുമതിയുണ്ട്.

Most Popular