ദോഹ: കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് സ്ട്രീറ്റ് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് താത്കാലിക ഭാഗീക നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കോര്‍ണിഷ് സ്ട്രീറ്റില്‍ നിന്ന് മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലേക്കുള്ള റോഡ് അടച്ചിടും. റോഡ് ഉപയോക്താക്കള്‍ യു-ടേണ്‍ എടുക്കുന്നതിന് നേരെ മര്‍ഖിയ സ്ട്രീറ്റിലേക്ക് പോകേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കോര്‍ണിഷ് സ്ട്രീറ്റില്‍ നിന്ന് അല്‍ റുമൈല സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവിലും മര്ഖിയയ്ക്ക് മുമ്പുള്ള ദഫ്നയിലെ യു-ടേണും അടക്കും.