ട്രാഫിക് പിഴകൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാം; ഒരു മാസം കൂടി മാത്രം കാലാവധി

qatar traffic

ദോഹ: ഖത്തറിൽ ട്രാഫിക് പിഴകൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാനുള്ള അനുമതി ഇനി ഒരു മാസം കൂടി മാത്രം. ഡിസംബര്‍ 18 ന് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് പ്രാബല്യത്തില്‍ വന്ന ട്രാഫിക് വയലേഷന്‍ സെറ്റില്‍മെന്റ് ഇനീഷ്യേറ്റീവ് മാര്‍ച്ച് 17 ന് അവസാനിക്കും. അതിനാൽ നിയമ ലംഘനങ്ങളുള്ള എല്ലാ വാഹന ഉടമകളും ഈ അവസരം ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 17 ന് ശേഷം ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. മെട്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പേയ്മെന്റ്നടത്താൻ കഴിയും.