Wednesday, September 28, 2022
HomeGulfട്രെൻഡി റിക്ഷകൾ ഖത്തറിൽ ജനപ്രിയമാകുന്നു

ട്രെൻഡി റിക്ഷകൾ ഖത്തറിൽ ജനപ്രിയമാകുന്നു

ദോഹ:ട്രെൻഡി റിക്ഷകളാണ് ഖത്തറിൽ ഇപ്പോൾ താരം. പ്ലേസ് വെൻ‌ഡോം, ലുസൈൽ മറീന ഫുഡ് അരീന, കത്താര ടവറുകൾ എന്നിവയിലൂടെ കൂടുതൽ ആളുകളും സഞ്ചരിക്കാനിഷ്ടപ്പെടുന്നതും ഇവയിൽത്തന്നെയാണ്.

പ്ലേസ് വെൻ‌ഡോം, ലുസൈൽ മറീന ഫുഡ് അരീന, കത്താര ടവറുകൾ എന്നി സ്ഥലങ്ങളിൽ കുറഞ്ഞത് അഞ്ച് ഇലക്ട്രിക് റിക്ഷകളെങ്കിലും സർവീസ് നടത്തുന്നുണ്ട്.

ദിവസവും വൈകുന്നേരം 7 മുതൽ പുലർച്ചെ 3 വരെയാണ് പ്രവർത്തനസമയം. പെഡലിംഗ് വഴിയും മാനുവലായി പ്രവർത്തിപ്പിക്കാവുന്ന പരിസ്ഥിതി സൗഹൃദ ഇ-റിക്ഷകൾ 15kmph നും 23kmph നും ഇടയിൽ വേഗതയിലാണ് പ്രവർത്തനം.

15-20 മിനിറ്റ് യാത്രയ്ക്ക് 60 റിയാൽ വരെ ചിലവു വരും. ഓരോ റിക്ഷയിലും ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് ഇരിക്കാം. “വഴിയിൽ ധാരാളം ആളുകൾ ഉള്ളതിനാൽ എല്ലാവരുടെയും സുരക്ഷയ്ക്കായി ഞങ്ങൾ വേഗത്തിൽ പോകാതിരിക്കാൻ ശ്രമിക്കുന്നു. അവർ സവാരി ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” ഒരു ഡ്രൈവർ പറഞ്ഞു.

ഫിഫ ലോകകപ്പ് ഖത്തർ 2022ന് മുന്നോടിയായി ഖത്തറിൽ റിക്ഷകൾ പോലുള്ള പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം വർധിക്കുമെന്നാണ് സന്ദർശകരുടെ പ്രതീക്ഷ.

Most Popular