മസ്‌കത്ത്∙ സന്ദര്‍ശക വീസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്. ഒരാഴ്ച മുൻപാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ്: വിഷ്ണു. പിതാവ്: സുരേഷ്. മാതാവ്: ഭാരതി ലളിത കുമാരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.