ഹാഷിഷ് ഉല്പന്നങ്ങളുമായി കുവൈത്തിൽ രണ്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഹാഷിഷ് ഉൾപ്പടെയുള്ള മയക്കുമരുന്നുകളുമായി കുവൈത്തിൽ രണ്ടു പേർ അറസ്റ്റിലായി. 2.5 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം കെമിക്കൽ, കാൽ കിലോഗ്രാം ഷാബു, ലാറിക്ക ഗുളികകൾ തുടങ്ങിയവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
ലഹരിമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കടത്തുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ്സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് റഫർ ചെയ്തു. മയക്കുമരുന്ന് കടത്തുകാർക്കും വിൽപ്പനക്കാർക്കുമെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഫീൽഡ് സെക്ടറുകളും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകൾ തുടർച്ചയ്ക്ക് അഡ്മിനിസ്ട്രേഷൻ പ്രാധാന്യം നൽകുന്നുണ്ട്.