Thursday, September 29, 2022
HomeGulfനിയമലംഘനം; ഖത്തറിൽ രണ്ട് ഭക്ഷണശാലകൾ അടച്ചുപൂട്ടി

നിയമലംഘനം; ഖത്തറിൽ രണ്ട് ഭക്ഷണശാലകൾ അടച്ചുപൂട്ടി

ദോഹ: ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരം വിളമ്പിയ രണ്ട് ഭക്ഷ്യ ശാലകൾക്കെതിരെ നടപടിയുമായി ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. അൽ വക്രയിലെ “സഹ്‌റത്ത് അൽഫിഹ ഫുഡ്‌സ്റ്റഫ് ട്രേഡിംഗ്’ ‘മാമ മിസ് കിച്ചൻ റെസ്റ്റോറന്റ്’ എന്നീ ഭക്ഷണശാലകളാണ് അടച്ചുപൂട്ടിയത്.

മാമ മിസ് കിച്ചൻ റെസ്റ്റോറന്റ് 15 ദിവസവും സഹ്‌റത്ത് അൽഫിഹ 60 ദിവസവും അടച്ചിടണമെന്നാണ് നിർദേശം. ഭക്ഷണ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് 1990 ലെ എട്ടാം നമ്പർ നിയമം സ്ഥാപനങ്ങൾ ലംഘിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷ്യ സ്ഥാപനങ്ങളിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളാണ് മന്ത്രാലയം സ്വീകരിച്ചുവരുന്നത്.

Most Popular