ദുബായ് : ഇന്ത്യക്കാർ അടക്കം മുപ്പത് പേരുമായി യു.എ.ഇയില്‍ നിന്ന് പുറപ്പെട്ട ചരക്കുകപ്പല്‍ ഇറാന് തീരത്ത് മുങ്ങിയതായി റിപ്പോർട്ടുകൾ. രണ്ട് പേരൊഴികെ എല്ലാവരെയും രക്ഷപെടുത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യു.എ.ഇയിലെ സലീം അല്‍ മക്രാനി കമ്ബനിയുടെ സല്‍മി 6 എന്ന കപ്പലാണ് മുങ്ങിയത്. കാറുകള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇറാഖിലെ ഉമ്മു ഖസറിലേക്കായിരുന്നു യാത്ര. ഇന്ത്യ, പാകിസ്താന്, സുഡാന്, ഉഗാണ്ട, താന്‍സാനിയ, ഇത്തിയോപ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.