റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഹൂതി ആക്രമണത്തെ അപലപിച്ച് യു എ ഇ. ആക്രമണത്തിൽ അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നില്‍ തീപിടിച്ചതായി സഖ്യ സേന അറിയിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസവും സൗദിയില്‍ ഹൂതി ആക്രമണം നടന്നിരുന്നു. ജിസാനിലെ അരാംകോ റിഫൈനറിയിലേയ്ക്കും വിവിധ നഗരികളിലേയ്ക്കുമാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയന്മാരെയും സാമ്ബത്തിക, സിവിലിയന്‍ സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. ഹൂതി ആക്രമണങ്ങളെ അറബ് സഖ്യസേന ശക്തമായി പ്രതിരോധിക്കുന്നുണ്ട്.